കോഴിക്കോട്


കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ്‌. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശത്താണ്‌ ഈ ജില്ലയുടെ സ്ഥാനം. വടക്ക്‌ കണ്ണൂർ ജില്ല, തെക്ക്‌ മലപ്പുറം ജില്ല, കിഴക്ക്‌ വയനാട് ജില്ല, പടിഞ്ഞാറ്‌ അറബിക്കടൽ എന്നിവയാണ്‌ കോഴിക്കോടിന്റെ അതിർത്തികൾ. കേരളത്തിലെ മഹാനഗരങ്ങളിൽ ഒന്നായ കോഴിക്കോട്‌ നഗരമാണ്‌ ജില്ലയുടെ ആസ്ഥാനം. കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവയാണ് ജില്ലയിലെ നാല് താലൂക്കുകൾ