എറണാകുളം


കേരളത്തിലെ പതിനാല്‌ ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. സംസ്ഥാനത്തെ രണ്ടാമത്തേ വലിയ നഗരവും ഏറ്റവും വലിയ വ്യാവസായികമേഖലയുമായ കൊച്ചി, ചരിത്രപരമായി പ്രാധാന്യമുള്ള മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു. പെരുമ്പാവൂർ മരവ്യവസായത്തിന് പേര് കേട്ട സ്ഥലമാണ്, ഈ പ്രദേശത്ത് നാനൂറോളം പ്ലൈവുഡ് വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. കാക്കനാട്ടെ ഇൻ‌ഫോപാർക്ക് കേരളത്തിലെ പ്രധാനപ്പെട്ട ഐടി പാർക്ക് ആണ്.