മലപ്പുറം


കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് മലപ്പുറം. മലപ്പുറം നഗരമാണ് ജില്ലയുടെ ആസ്ഥാനം. ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത്. നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ലയാണ് ഇത്. 2001-ലെ സെൻസസ് പ്രകാരം 3,629,640 പേർ അധിവസിക്കുന്നു. 3550 ചതുരശ്ര കിലോമീറ്ററാണിതിന്റെ വിസ്തൃതി. 90% ജനങ്ങളും ഗൾഫിനെ ആശ്രയിച്ച് കഴിയുന്നു[അവലംബം ആവശ്യമാണ്].

1969 ജൂൺ 16-നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. 7 താലൂക്കുകളും 15 ബ്ലോക്ക് പഞ്ചായത്തുകളും 95 ഗ്രാമപഞ്ചായത്തുകളും ജില്ലയിലുണ്ട്. മലപ്പുറം, മഞ്ചേരി, തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ, നിലമ്പൂർ, കോട്ടക്കൽ വളാഞ്ചേരി, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നിവയാണ് ജില്ലയിലെ 12 മുനിസിപ്പാലിറ്റികൾ.

കാലിക്കറ്റ് സർ‌വ്വകലാശാല, മലയാള സർവ്വകലാശാല, സംസ്കൃത സർവ്വകലാശാല, മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള സർവ്വകലാശാല, അലീഗർ മുസ്ലിം യൂനിവേഴ്സിറ്റി ഓഫ് കാമ്പസ്, കോഴിക്കോട് വിമാനത്താവളം എന്നിവ മലപ്പുറം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.