കേരളത്തിലെ ഒരു ജില്ല, സഹ്യപർവ്വതത്തിന്റെ മടിത്തട്ടിലെ ഒരു മലയോര നഗരമാണ് പത്തനംതിട്ട.പത്തനംതിട്ട എന്ന പേര് ‘പത്തനം’ എന്നും ‘തിട്ട’ എന്നും രണ്ടു നാമങ്ങളുടെ കൂടിച്ചേർന്ന രൂപമാണ്. ഇതിന്റെ അർത്ഥം നദീതീരത്തുള്ള ഭവനങ്ങളുടെ നിര എന്നതാണ്. 1982 നവംബർ മാസം ഒന്നാം തീയതി ആണു കൊല്ലം ജില്ല വിഭജിക്കപ്പെട്ട് പത്തനംതിട്ട ജില്ല രൂപീകൃതമായത്. പന്തളം രാജഭരണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന പ്രദേശമാണ് പത്തനംതിട്ട. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുമായി പത്തനംതിട്ട ജില്ലാതിർത്തി പങ്കു വയ്ക്കുന്നുണ്ട്. കിഴക്ക് തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് വനഭൂമിയുള്ള ഈ ജില്ലയുടെ പകുതിയിൽ അധികവും വനഭൂമിതന്നെയാണ്.
പത്തനംതിട്ട, പന്തളം, അടൂർ, തിരുവല്ല, ആനവളർത്തൽ കേന്ദ്രം സ്ഥിതിചെയ്യുന്ന കോന്നി, വിശ്വപ്രസിദ്ധമായ അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്ന ശബരിമല, ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മ എന്ന് വിശേഷിപ്പിക്കാവുന്ന മാരാമൺ കൺവൻഷൻ നടക്കുന്ന കോഴഞ്ചേരി, യേശു ക്രിസ്തുവിന്റെ ശിഷ്യനായ സെന്റ്. തോമസിനാൽ ക്രിസ്തുവർഷം 54-ൽ സ്ഥാപിതമായത് എന്ന് കരുതുന്ന നിരണം പള്ളി, നിലക്കൽ പളളി ഭാരതത്തിലെ വൈഷ്ണവരുടെ തീർത്ഥാടന കേന്ദ്രമായ തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം. വർഷത്തിലെല്ലാ ദിവസവും കഥകളി നടക്കുന്ന ഏക ക്ഷേത്രമെന്ന ഖ്യാതി ഈ ക്ഷേത്രത്തിനുള്ളതാണ്, വായ്പൂര് മുസ്ലിം പഴയ പള്ളി ആയിത്തൊളം വർഷം പഴക്ക്മുള്ള ഒരു മസ്ജിദ് ആണ്, ജില്ലയിലെ കൊട്ടാങ്ങാൽ പഞ്ചായത്തിലാണ് ഈ മസ്ജിദ് ഉള്ളത്.